ചാലക്കുടി: വെട്ടിക്കുഴിയിൽ കഴിഞ്ഞദിവസം കോഴിക്കൂട്ടിൽ കടന്ന് കോഴികളെ കൊന്നുതിന്ന പുലിയെ പിടികൂടാൻ വനംവകുപ്പ് കെണിക്കൂട് സ്ഥാപിച്ചു. ചക്കാലക്കൽ റോയിയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ പുലിയെത്തി കോഴിക്കൂട്ടിൽകടന്നു അമ്പതോളം കോഴികളെ കൊന്നുതിന്നുകയായിരുന്നു.
ബഹളംകേട്ട് പുറത്തിറങ്ങിയ റോയ് ടോർച്ച് തെളിയിച്ച് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. പിന്നീട് മൂന്നുമണിക്കും കോഴിക്കൂട്ടിൽ പുലിയെത്തി.